പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ കൊറോണാ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ഉംറ തീര്‍ത്ഥാടകർക്കും രോഗ ബാധിത മേഖലകളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കും രാജ്യത്ത് പ്രവേശിക്കുന്നതിൽ താത്ക്കാലികമായി വിലക്ക് ഏർപ്പെടുത്തിയതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രോഗം പടരുന്നത് തടയാനും തീര്‍ത്ഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി.
വ്യാഴാഴ്ച്ച മുതൽ ഉംറ ചെയ്യുന്നതിനായി ഉള്ള വിസ നടപടികൾ താത്കാലികമായി നിർത്തിവെച്ചതായി മന്ത്രാലയം അറിയിച്ചു. തങ്ങളുടെ പൗരന്മാരോട് കൊറോണാ ബാധ പടരുന്ന പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തേക്ക് കൊറോണാ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശം. ഈ വിലക്കുകളെല്ലാം താത്ക്കാലികമാണെന്നും സ്ഥിതിഗതികളെ തുടർച്ചയായി നിരീക്ഷിച്ച് വരികയാണെന്നും മന്ത്രലയം കൂട്ടിച്ചേർത്തു.
1 thought on “കൊറോണാ വൈറസ് – തീര്‍ത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും സൗദി അറേബ്യ താത്ക്കാലിക വിലക്ക് ഏർപ്പെടുത്തി”
Comments are closed.