ദുബായിലെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി; വിനോദകേന്ദ്രങ്ങൾ അടച്ചു

GCC News

മാർച്ച് 15, ഞായറാഴ്ച്ച മുതൽ ഈ മാസം അവസാനം വരെയുള്ള ദുബായിലെ എല്ലാ പൊതു പരിപാടികളും റദ്ദാക്കിയതായി ഡിപ്പാർമെൻറ് ഓഫ് ടൂറിസം ആൻഡ് കോമേഴ്‌സ് മാർക്കറ്റിംഗ് (DTCM) അറിയിച്ചു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ എല്ലാ വിനോദ കേന്ദ്രങ്ങൾക്കും നൽകിയിട്ടുണ്ട്. വിവാഹ ഹാളുകൾ മറ്റു പൊതു ഹാളുകൾ എന്നിവർക്ക് വിവാഹ പാർട്ടികൾ, മറ്റു ആഘോഷങ്ങൾ എന്നിവ ഒഴിവാക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.നിലവിലെ Covid-19 വ്യാപനം തടയുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

നിലവിൽ ഹോട്ടലുകളിലും മറ്റു വിനോദകേന്ദ്രങ്ങളിലും മുൻകൂട്ടി തീരുമാനിച്ചിട്ടുള്ള പരിപാടികൾക്കും ഈ നിരോധനം ബാധകമാണ്.ഈ ഉത്തരവുകൾ ലംഘിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി പരിശോധനാ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

UPDATE: വിനോദകേന്ദ്രങ്ങൾ അടച്ചു

DTCM-ന്റെ നിർദ്ദേശപ്രകാരം ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി, ദുബായിലെ വിവിധ വിനോദകേന്ദ്രങ്ങൾ മാർച്ച് അവസാനം വരെ അടച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

മോഷൻഗേറ്റ് ദുബായ്, ലീഗോലാൻഡ് ദുബായ്, ലീഗോലാൻഡ് വാട്ടർപാർക്ക് ദുബായ്, ബോളിവുഡ് പാർക്ക്സ് ദുബായ് എന്നീ വിനോദകേന്ദ്രങ്ങളിലേക്കാണ് ജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിട്ടുള്ളത്.