പുതിയ സാലിക്ക് ടാഗുകൾക്കായുള്ള അപേക്ഷാ നടപടികൾ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ ആക്കിയതായി ദുബായ് റോഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, പരിസ്ഥിതി സൗഹൃദ നടപടികൾ വ്യാപകമാകുന്നതിനും വേണ്ടിയുള്ള സർക്കാർ നയത്തിന്റെ ഭാഗമായാണ് കടലാസിലുള്ള അപേക്ഷാ ഫോമുകൾ നിർത്തലാക്കിയിട്ടുള്ളത്.
പുതിയ സംവിധാനത്തിനു കീഴിൽ ഉപഭോക്താക്കൾക്ക് സാലിക്ക് ടാഗുകൾ രെജിസ്റ്റർ ചെയ്യാനായി http://salik.gov.ae എന്ന സാലിക്ക് പോർട്ടലോ, സ്മാർട്ട് സാലിക്ക് ആപ്പോ ഉപയോഗിക്കാവുന്നതാണ്. ഉപഭോക്താവിന് തന്നെ സാലിക്ക് ടാഗ് നമ്പർ, മൊബൈൽ ഫോൺ നമ്പർ മുതലായ വിവരങ്ങൾ ഇതിലൂടെ നൽകാൻ കഴിയുന്നതാണ്.
പുതിയ സാലിക്ക് ടാഗുകൾ വാങ്ങുക, നിലവിലെ ടാഗുകൾ റീചാർജ് ചെയ്യുക, ഒരു സാലിക്ക് അക്കൗണ്ടിലേക്ക് പുതിയ ഒരു വാഹനം ചേർക്കുക, നിലവിലെ സാലിക്ക് അക്കൗണ്ടുമായി ചേർന്ന വിവരങ്ങൾ പുതുക്കുക തുടങ്ങി സാലിക്ക് ടാഗുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സാലിക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ നിയന്ത്രിക്കാൻ കഴിയുന്നതാണ്.