വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ അഭിപ്രായപ്രകാരം ഏറ്റവും മികച്ച നഗരങ്ങളെ തിരഞ്ഞെടുത്തതിൽ ആഗോളതലത്തൽ ദുബായ് അഞ്ചാം സ്ഥാനത്തെത്തി. സി ഇ ഓ വേൾഡ് മാസിക നടത്തിയ ഈ തിരഞ്ഞെടുപ്പിൽ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും മികച്ച നഗരമാണ് ദുബായ്. സിംഗപ്പൂരാണ് ആഗോളതലത്തിൽ ഒന്നാമത്. തായ്പേയ്, മോൺട്രിയോൾ, ലിസ്ബൻ എന്നീ നഗരങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നായുള്ള ഒരു ലക്ഷത്തിലധികം ആളുകൾ ചേർന്നാണ് ജീവിത ചെലവ്, തദ്ദേശനിവാസികളുടെ പ്രവാസികളോടുള്ള സൗഹാര്‍ദ്ദപരമായ പെരുമാറ്റം, ആരോഗ്യ രംഗത്തെയും സുരക്ഷാരംഗത്തെയും മികവ്, തൊഴിൽ സാധ്യതകൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി ഈ നഗരങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളത്.
ഇതേ മാസികയുടെ 2020-ലെ റിപ്പോർട്ടുകൾ ഏതാനം ദിവസങ്ങൾക്ക് മുന്നേ ആഗോളതലത്തിൽ ആഡംബര ഷോപ്പിംഗ് രംഗത്തെ നാലാമത്തെ മികച്ച നഗരമായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.മിലാൻ, പാരീസ്, ന്യൂയോർക്ക് സിറ്റി എന്നീ നഗരങ്ങളാണ് ഈ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലുള്ളത്.