2020 യു എ ഇ ടൂർ റോഡ് സൈക്ലിംഗ് റേസിൽ പങ്കെടുത്ത രണ്ട് ഇറ്റാലിയൻ പൗരന്മാർക്ക് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇതുവരെ 612 പേരെ രോഗ പരിശോധനയ്ക്ക് വിധേയരാക്കിയതായും, ഇതിൽ 450 പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാ എന്ന് സ്ഥിരീകരിച്ചതായും ആരോഗ്യ സുരക്ഷാ മന്ത്രലയം അറിയിച്ചു. 162 പേരുടെ ആരോഗ്യ പരിശോധനാ ഫലങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
നേരത്തെ 2020 യു എ ഇ ടൂറുമായി ബന്ധപ്പെട്ട് കൊറോണാ ബാധ സ്ഥിരീകരിച്ച രണ്ട് പേരും റേസിംഗ് ടീമുകളിലെ സാങ്കേതിക വിദഗ്ദരാണെന്നും റേസിങ്ങിൽ പങ്കെടുത്ത സൈക്കിളോട്ടക്കാരല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. യു എ ഇയിൽ ഇതുവരെ 21 പേർക്ക് കൊറോണാ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 5 പേർ ഇതുവരെ പൂർണ്ണമായി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.