യു എ ഇയിൽ 15 പേർക്ക് കൂടി ചൊവാഴ്ച്ച കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ സുരക്ഷായ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് നിലവിൽ 74 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറ്റലിയിൽ നിന്നുള്ള 3 പേർക്കും, യു എ ഇ, ശ്രീലങ്ക, ബ്രിട്ടൺ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള 2 പേർക്കു വീതവും, ജർമ്മനി, സൗത്ത് ആഫ്രിക്ക, ടാൻസാനിയ, ഇറാൻ എന്നിവിടങ്ങളിലെ ഓരോ ആളുകൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരെല്ലാം യു എ ഇ നിലവിൽ പ്രവർത്തികമാക്കിയിട്ടുള്ള രോഗ പ്രതിരോധനടപടികളുടെ ഭാഗമായി രോഗ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരുന്നവരാണ്.
മുൻപ് രോഗബാധ കണ്ടെത്തിയവരുമായി ഇടപഴകാനിടയായവരാണ് ഇവരെല്ലാം. ഇവരുടെ ആരോഗ്യ സ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ചൈനയിൽ രോഗബാധ കണ്ടെത്തിയത് മുതൽ രാജ്യത്തെ ആരോഗ്യ രംഗത്തെ അധികൃതർ രോഗം പ്രതിരോധിക്കുന്നതിനും, വൈറസിന്റെ വ്യാപനം തടയുന്നതിനും ശക്തമായ നടപടികളാണ് എടുത്ത് വരുന്നത്. യു എ ഇയിൽ ഇതുവരെ 12 പേർക്ക് രോഗം പൂർണ്ണമായി ഭേദമായിട്ടുണ്ട്.