വാരാന്ത്യം മുതൽ ജനുവരി 27 തിങ്കളാഴ്ച വരെ യു എ ഇയിൽ മഴയ്ക്ക് സാധ്യത. ക്ളൗഡ് സീഡിംഗ് ചെയ്യുന്നതിനാൽ യു എ ഇയുടെ വടക്ക് കിഴക്കൻ മേഖലകളിൽ മഴ കനക്കാൻ സാധ്യതയുണ്ട്. റാസ് അൽ ഖൈമ, ഫുജൈറ, ജബൽ ജൈസ് എന്നിവിടങ്ങളിലും തീരദേശ മേഖലകളിലും കനത്ത മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാകേന്ദ്രങ്ങൾ അറിയിക്കുന്നത്.
തീരദേശമേഖലകളിലേക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കുക.