കൊറോണാ വൈറസ് സംബന്ധമായ വിവരങ്ങൾ അറിയുന്നതിനും, അടിയന്തര സാഹചര്യങ്ങളിൽ സഹായങ്ങൾ ലഭ്യമാക്കുന്നതിനുമായി വാട്സ്ആപ് ഹോട്ട് ലൈൻ സംവിധാനവുമായി അബു ദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA). +971563713090 എന്ന നമ്പറിൽ വാട്സ്ആപ് വഴിയാണ് ഈ സേവനങ്ങൾ ലഭിക്കുക.
COVID-19 സംബദ്ധമായ സംശയങ്ങൾ, രോഗ പ്രതിരോധ നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ, അടിയന്തിര സേവനകളിലേക്ക് വഴികാട്ടുന്ന നിർദ്ദേശങ്ങൾ മുതലായവയെല്ലാം ഈ സംവിധാനത്തിലൂടെ ലഭ്യമാകുമെന്ന് SEHA ട്വിറ്ററിലൂടെ അറിയിച്ചു.
അതേസമയം, കൊറോണാ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 5 പേർ കൂടി പൂർണ്ണമായി ആരോഗ്യം വീണ്ടെടുത്തതായി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 12 ആയി. 2 യു എ ഇ പൗരന്മാരും, എത്യോപ്യയിൽ നിന്നുള്ള 2 പേരും, തായ്ലന്റിൽ നിന്നുള്ള ഒരാളുമാണ് ആരോഗ്യം വീണ്ടെടുത്തിട്ടുള്ളത്.