അബുദാബി: ഭക്ഷണശാലകളിലെത്തുന്ന ഉപഭോക്താക്കൾക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി

featured GCC News

എമിറേറ്റിലെ ഭക്ഷണശാലകളിൽ നേരിട്ടെത്തുന്ന ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിരുന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി മാറ്റങ്ങൾ വരുത്തി. പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം, എമിറേറ്റിലെ ഭക്ഷണശാലകളിൽ ഒരേ കുടുംബത്തിൽ നിന്നുള്ള അംഗങ്ങൾക്ക്, അവരുടെ സംഖ്യ എത്രതന്നെയായാലും, ഒരു മേശയിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.

ജൂൺ 4-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ തീരുമാനം 2021 മെയ് 5, ശനിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

“ഒരേ കുടുംബത്തിൽ നിന്നുള്ള അംഗങ്ങൾക്ക് റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകളിൽ ഒരേ മേശയിൽ ഒരുമിച്ചിരിക്കുന്നതിന്, അംഗങ്ങളുടെ എണ്ണത്തിൽ പ്രത്യേക നിബന്ധനകളൊന്നും കൂടാതെ തന്നെ, അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അനുമതി നൽകിയിരിക്കുന്നു. ഇത്തരം സ്ഥാപനങ്ങൾക്ക് അവയുടെ പരമാവധി ശേഷിയുടെ 60 ശതമാനം ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്ന രീതിയിൽ, മുഴുവൻ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് പ്രവർത്തിക്കാവുന്നതാണ്. ഈ തീരുമാനം ജൂൺ 5, 2021 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.”, ഇത് സംബന്ധിച്ച് അബുദാബി മീഡിയ ഓഫീസ് പങ്ക് വെച്ച അറിയിപ്പിൽ വ്യക്തമാക്കുന്നു.

Cover Photo: Abu Dhabi Media Office.