അബുദാബി – അടിയന്തിരാവശ്യങ്ങൾക്കുള്ള വാഹനങ്ങൾ തടസപ്പെടുത്തിയാൽ 3,000 ദിർഹം പിഴ

GCC News

അടിയന്തരഘട്ടങ്ങളിലെ സേവനങ്ങൾക്കായും അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ അതിന്റെ നിവാരണ പ്രവർത്തനങ്ങൾക്കായും ഉപയോഗിക്കുന്ന വാഹനങ്ങളെയും പോലീസ് വാഹനങ്ങളെയും റോഡിൽ തടസപ്പെടുത്തുന്നതും വൈകിക്കുന്നതുമായ രീതിയിൽ ഡ്രൈവ് ചെയ്യുന്നത് 3,000 ദിർഹം പിഴ ഈടാക്കാവുന്ന കുറ്റമാണെന്ന് ഡ്രൈവർമാരെ ഓർമിപ്പിച്ച് അബുദാബി പോലീസ്. ഇത്തരം വാഹനങ്ങൾക്ക് റോഡിൽ സ്വയം മാറികൊടുത്ത് വഴിതെളിച്ച് കൊടുക്കണം എന്ന് ട്വിറ്ററിലൂടെയാണ് പോലീസ് അറിയിച്ചത്.

അടിയന്തര സ്വഭാവമുള്ള വാഹനങ്ങൾക്ക് റോഡിൽ മാറി കൊടുക്കുമ്പോൾ അവയുടെ സേവനങ്ങൾ അത്രയും പെട്ടന്ന് ആവശ്യമുള്ളയിടങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നു എന്ന സന്ദേശം ആളുകളിൽ എത്തിക്കുക എന്നതാണ് ഈ ട്വിറ്റർ പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നത്. പിഴ കൂടാതെ, 6 ട്രാഫിക് ബ്ലാക് പോയന്റ്സും, 30 ദിവസം വരെ തടസമുണ്ടാക്കുന്ന വാഹനത്തിനെ പിടിച്ചെടുത്ത് വെക്കാനും ഉള്ള ശിക്ഷാനടപടികൾ എടുക്കാവുന്ന ഗൗരവമുള്ള നിയമലംഘനമാണ് ഇത് എന്നതിനാൽ ഡ്രൈവർമാർ അടിയന്തര സ്വഭാവമുള്ള വാഹനങ്ങൾക്ക് റോഡിൽ മുൻഗണന കൊടുക്കുന്ന ശീലം പാലിക്കുക.