മാർച്ച് 15 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അബുദാബിയിലെ പാർക്കുകളും ബീച്ചുകളും അടച്ചിടാൻ തീരുമാനിച്ചതായി അബുദാബി മുൻസിപ്പാലിറ്റി അറിയിച്ചു.
പൊതുഇടങ്ങളിൽ ആളുകൾ ഒത്തുചേരുന്നത് തടയുന്നതിലൂടെ കൊറോണാ വൈറസ് വ്യാപനം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് അബുദാബിയിലെ എല്ലാ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളും താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി നേരത്തെ അബുദാബി മീഡിയ ഓഫീസ് അറിയിച്ചിരുന്നു.
UPDATE: അബുദാബിയിലെ പാർക്കുകൾ അണുവിമുക്തമാക്കി
ശുചീകരണ പ്രവർത്തനങ്ങൾക്കും, അണുനശീകരണ നടപടികൾക്കും ശേഷം അബുദാബിയിലെ പാർക്കുകൾ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുകൊടുത്തതായി അബുദാബി മുൻസിപ്പാലിറ്റി അറിയിച്ചു.
പാർക്കുകളും അതിലുള്ള ഉപകരണങ്ങളും തീവ്രമായ ശുചീകരണ പ്രവർത്തനങ്ങളിലൂടെ പൂർണ്ണമായും അണുവിമുക്തമാക്കിയിട്ടുണ്ടെന്നും, പൊതുജനങ്ങൾക്ക് ഇവ സാധാരണ ദിവസങ്ങളിൽ രാത്രി 10 മണിവരെയും ആഴ്ച്ചാവസാനങ്ങളിൽ രാത്രി 12 മാണി വരെയും ഉപയോഗിക്കാമെന്നും അബുദാബി മുൻസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. എന്നാൽ ബീച്ചുകൾ ഒരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാനാണ് തീരുമാനം.
2 thoughts on “അബുദാബി: ബീച്ചുകളും പാർക്കുകളും താത്കാലികമായി അടച്ചിടും”
Comments are closed.