ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

Notifications

കണ്ണൂർ സർക്കാർ ആയുർവേദ കോളേജിൽ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനം നടത്തും. പഞ്ചകർമ്മ, പ്രസൂതിതന്ത്ര & സ്ത്രീരോഗ വകുപ്പുകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒൻപതിന് രാവിലെ 10.30നും ശാലക്യതന്ത്ര വകുപ്പിൽ 17ന് രാവിലെ 10.30നും പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂ നടക്കും.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ആധാർകാർഡ്, പാൻകാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 56,395 രൂപ സമാഹൃത വേതനം ലഭിക്കും.

കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്ന് ലഭിക്കും.

ഫോൺ: 0497-2800167. വെബ്‌സൈറ്റ്: www.gack.kerala.gov.in.