2020 ലെ ആദ്യ ചന്ദ്രഗ്രഹണം ജനുവരി 10 വെള്ളിയാഴ്ച യു എ ഇയിൽ ദൃശ്യമാകും. ഈ വർഷത്തിൽ നടക്കുന്ന നാല് ചന്ദ്രഗ്രഹങ്ങളിൽ ആദ്യത്തേതാണ് ഈ വെള്ളിയാഴ്ച്ച ദൃശ്യമാകുക. ജനുവരി 10 ലെ അടക്കം 2020 ലെ നാല് ചന്ദ്രഗ്രഹണങ്ങളും അല്പഛായയുള്ള ചന്ദ്ര ഗ്രഹണങ്ങളായിരിക്കും (penumbral lunar eclipse).
ചന്ദ്രോപരിതലത്തിൽ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിനു തടസമായി ചന്ദ്രനും സൂര്യനുമിടയിൽ ഒരു നേർ രേഖയിൽ ഭൂമി വരുമ്പോൾ ഉണ്ടാകുന്ന നിഴലാണ് ചന്ദ്രഗ്രഹങ്ങളുണ്ടാക്കുന്നത്. എന്നാൽ സൂര്യനും, ഭൂമിയും, ചന്ദ്രനും ഒരു നേർ രേഖയിൽ അല്ലാതെ വരുന്ന അല്പഛായയുള്ള ചന്ദ്രഗ്രഹണങ്ങളിൽ ചന്ദ്രനെ മറയ്ക്കുന്നതിനു പകരം ചന്ദ്രോപരിതലത്തിൽ ഒരു നിറം മങ്ങിയ നിഴൽ മാത്രമാണ് ഉണ്ടാക്കുന്നത്. ഇത് സാദാരണയായി സൂക്ഷമതയോടെയുള്ള നിരീക്ഷണത്തിൽ മാത്രമേ ദൃശ്യമാകാറുള്ളൂ.
ഏഷ്യയ്ക്കു പുറമെ യൂറോപ്പ്, ആഫ്രിക്ക മുതലായ ഇടങ്ങളിലും ജനുവരി 10 നു ഈ ചന്ദ്രഗ്രഹണം ദൃശ്യമാകും. ജൂൺ 5, ജൂലൈ 5, നവംബർ 30 എന്നീ തിയ്യതികളിലാണ് ഈ വർഷത്തെ മറ്റു ചന്ദ്രഗ്രഹങ്ങൾ.