കിക്മയിൽ എം.ബി.എ സ്‌പോട്ട് അഡ്മിഷൻ മൂന്നിന്

Notifications

സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരം നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2020-22 ബാച്ചിലേക്ക് അഡ്മിഷൻ മൂന്നിന് നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ രാവിലെ പത്ത് മുതൽ നടക്കും.

കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റി. യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പും, എസ്.സി/ എസ്.റ്റി. വിദ്യാർഥികൾക്ക് നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും.

അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും ഇതേവരെ അപേക്ഷാ ഫോറം സമർപ്പിച്ചിട്ടില്ലാത്തവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.

ഫോൺ: 8547618290, 9188001600.

കൂടുതൽ വിവരങ്ങൾക്ക്: www.kicmakerala.in.