കൊറോണാ വൈറസ് വ്യാപകമാവുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ എത്തുന്ന എല്ലാ യാത്രക്കാരും Self-Declaration ഫോറം നിർബന്ധമായും പൂരിപ്പിച്ച് നൽകണമെന്ന് ഇന്ത്യൻ ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
പ്രസ്തുത ഫോറത്തിൽ തങ്ങളുടെ പേര്, വയസ്സ്, യാത്രാ തിയ്യതി, Flight No., സീറ്റ് നമ്പർ, ഇറങ്ങിയ എയർ പോർട്ട്, പാസ്പോർട്ട് നമ്പർ, തുടങ്ങിയവയും ഇന്ത്യയിൽ താമസിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ പൂർണ്ണ വിലാസവും മൊബൈൽ നമ്പറും നിർബന്ധമായും നൽകണം.
ഇതിന് പുറമെ, ഇന്ത്യയിലേക്ക് എത്തിയതിന് പതിനാല് ദിവസം മുന്നേയുള്ള ദിനങ്ങളിൽ യാത്ര ചെയ്ത രാജ്യങ്ങളുടെയും നഗരങ്ങളുടെയും പൂർണ്ണ വിവരണവും നൽകണം.
പതിനാല് ദിവസ കാലാവധിയിൽ ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, ഇറാൻ, ഇറ്റലി, മകാവു, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, നേപ്പാൾ, തായ്ലാൻറ് ,സിംഗപ്പൂർ എന്നിവിടങ്ങളിൽ സന്ദർശിച്ചവർ നിർബന്ധമായായും മെഡിക്കൽ സ്ക്രീനിംഗ് നടത്തിയിരിക്കണം.
ചുമ, പനി, ശ്വോസകോശ സംബന്ധമായ പ്രയാസങ്ങൾ തുടങ്ങിയവ അനുഭവിക്കുന്നുണ്ടോ എന്നും ഡിക്ലറേഷനിൽ വ്യക്തമാക്കണം.
ഡിക്ലറേഷൻ രണ്ട് കോപ്പിയാണ് പൂരിപ്പിച്ച് നൽകേണ്ടത്. ഈ ഫോമുകൾ വിമാനങ്ങളിൽ വിതരണം ചെയ്യും.
തയ്യാറാക്കിയത്: അബ്ദുൽ റഊഫ് കൊണ്ടോട്ടി