U.A.Eയിൽ 172 വർഷങ്ങൾക്ക് ശേഷമുണ്ടാകുന്ന പൂർണ്ണ വലയ സൂര്യഗ്രഹണത്തിനായി (annular eclipse) കാത്തിരിക്കാം, ഡിസംബർ 26 വരെ. ചന്ദ്രൻ സൂര്യനെ മറച്ചുകൊണ്ട് ആ നിഴലിനു ചുറ്റും വൃത്താകൃതിയിൽ ഒരു പ്രകാശ വലയം തീർക്കുന്ന പ്രതിഭാസത്തെയാണ് വലയ സൂര്യഗ്രഹണം എന്ന് പറയുന്നത്.
യു എ ഇ സ്പേസ് ഏജൻസി ജനങ്ങൾക്കുള്ള ജാഗ്രത നിർദ്ദേശം എന്ന നിലയിൽ നഗ്ന നേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം ദർശിക്കരുതെന്നും , വേണ്ട മുൻകരുതലുകൾ എടുത്തശേഷം മാത്രമേ ഈ പ്രതിഭാസം വീക്ഷിക്കാവൂ എന്നും ചൂണ്ടിക്കാട്ടുന്നു.
ഇതിനുമുൻപ് യു എ ഇ യിൽ ഇത്തരത്തിലുള്ള വലിയ സൂര്യഗ്രഹണം നടന്നതായി രേഖപ്പെടുത്തിയിട്ടുള്ളത് 1847 ലാണ് . സൂര്യഗ്രഹണ വേളയിൽ റോഡ് അപകടങ്ങൾ ഉണ്ടാകാതെ യാത്രക്കാർ ശ്രദ്ധിക്കണമെന്നും , മതിയായ അകലം പാലിച്ചേ വാഹനങ്ങൾ ഓടിക്കാവൂ എന്നും ജാഗ്രത നിർദ്ദേശത്തിൽ പറയുന്നു.
രാവിലെ 7:25 ന് ആരംഭിക്കുന്ന ഗ്രഹണം മൂന്ന് മിനിറ്റ് നീണ്ടുനില്ക്കും, ഗ്രഹണ സമയം 2 മണിക്കൂറും 21 മിനുട്ടും ആയിരിക്കാമെന്നാണ് നിഗമനം.