ദുബായ് – ട്രാഫിക് ഫൈനുകൾക്ക് ഇളവുകൾ നൽകുന്ന പദ്ധതി ഒരുവർഷത്തേക്ക് കൂടി തുടരും

GCC News

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴതുകകളിൽ വിവിധ ഇളവുകൾ നൽകുന്ന പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടിയതായി ദുബായ് പോലീസ് അറിയിച്ചു. ഒരു ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തപ്പെട്ട ശേഷം ഡ്രൈവറുടെ അടുത്ത ഒരു വർഷത്തെ റോഡിലെ ഡ്രൈവിംഗ് ശൈലി അനുസരിച്ചായിരുന്നു ഈ പിഴ ഇളവുകൾ നൽകിയിരുന്നത്. മൂന്നുമാസം യാതൊരു നിയമലംഘനവും നടത്താത്ത വാഹനങ്ങൾക്ക് പിഴത്തുകയുടെ 25 ശതമാനവും, 6 മാസത്തേക്ക് 50 ശതമാനവും, 9 മാസത്തേക്ക് 75 ശതമാനവും, ഒരു വർഷം മുഴുവൻ ഗതാഗതലംഘനം നടത്താത്ത വാഹനങ്ങൾക്ക് 100 ശതമാനവും ആണ് നിലവിൽ ഈ പദ്ധതിപ്രകാരമുള്ള ഇളവുകൾ.

2019 ഫെബ്രുവരിയിലാണ് ഈ പദ്ധതി നിലവിൽ വന്നത്. ഈ പദ്ധതി 2020-ൽ തുടരണോ എന്നതിനെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണം അടിസ്ഥാനമാക്കി ദുബായ് പോലീസ് ഒരു അവലോകനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ പദ്ധതി ഒരു വർഷത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചിട്ടുള്ളത്.

1 thought on “ദുബായ് – ട്രാഫിക് ഫൈനുകൾക്ക് ഇളവുകൾ നൽകുന്ന പദ്ധതി ഒരുവർഷത്തേക്ക് കൂടി തുടരും

Comments are closed.