ജനുവരി 31 മുതൽ വെള്ളിയാഴ്ചകളിൽ ദുബായ് മെട്രോ റെഡ് ലൈനിൽ വരുത്തിയിരുന്നു സമയക്രമങ്ങളിലെ മാറ്റം ഇന്ന് അവസാനിക്കും.
നിലവിലെ മെട്രോ സർവീസുകൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സാങ്കേതിക നടപടികളുടെ ഭാഗമായും, പുതുതായി വരുന്ന റൂട്ട് 2020-യുടെ സാങ്കേതിക സംവിധാനങ്ങളുടെ ഏകീകരണനടപടികളുടെ ഭാഗമായും നടപ്പിലാക്കിയ ഈ സമയക്രമങ്ങളിലെ മാറ്റങ്ങൾ മാർച്ച് 13-നു അവസാനിക്കും എന്നും, മാർച്ച് 20 മുതൽ വീണ്ടും രാവിലെ 10 മുതൽ മുതൽ പിറ്റേന്ന് രാത്രി 1 മണിവരെയായിരിക്കുമെന്ന് (2pm – 1am, the following day) ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു.