പ്രവാസി ക്ഷേമനിധിയിൽ അംഗമായവർക്ക് ലഭിക്കുന്ന പെൻഷന് പുറമെ, അർഹമായ മാനദണ്ഡങ്ങൾക്ക് വിധേയമായി വാർദ്ധക്യകാല, വിധവാ പെൻഷനുകൾ പോലുള്ള ഏതെങ്കിലും ഒരു സാമൂഹിക പെൻഷനുകൾ കൂടി ലഭ്യമാവും.
ഇങ്ങിനെ ലഭിക്കുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ പരമാവധി 600/- രൂപ വരെയാണ് ലഭ്യമാവുക. GO(MS) 241/2018/fin dt 6/7/2018 para 3(iv) പ്രകാരമാണിത്. മറ്റു ക്ഷേമ നിധികളിലെ അംഗങ്ങൾക്കും ഇത്തരം അധിക പെൻഷന് അർഹതയുണ്ടായിരിക്കും.
മേൽ വിവരിച്ച സാമൂഹിക പെൻഷൻ ലഭിക്കാനുള്ള മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്.
- വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിയിൽ കൂടാൻ പാടില്ല.
- വാർദ്ധക്യ പെൻഷനാണെങ്കിൽ അറുപത് വയസ്സ് പൂർത്തിയാവണം.
- 1200 ചതുരശ്ര അടിയിൽ വലിപ്പമുള്ള വീടുകളിൽ താമസിക്കുന്നവർ, 1000 cc യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള ടാക്സി അല്ലാതെയുള്ള വാഹനങ്ങൾ സ്വന്തമായുള്ളവർ എന്നിവർക്ക് സാമൂഹിക സുരക്ഷാ പെൻഷന് അർഹതയുണ്ടായിരിക്കില്ല.
- സംസ്ഥാനത്ത് 3 വർഷമെങ്കിലും സ്ഥിരമായി താമസിക്കുന്നവർ.
ഓർക്കുക; ക്ഷേമനിധി പെൻഷന് വരുമാന പരിധിയോ മറ്റു നിബന്ധനകളോ ഇല്ലെന്നതിനാൽ പ്രവാസി പെൻഷൻ ഏത് കാറ്റഗറിയിൽ പെടുന്നവർക്കും ലഭിക്കും.
മുകളിൽ വിവരിച്ച കാര്യങ്ങൾ പ്രവാസി ക്ഷേമനിധി ബോർഡ് സി.ഇ.ഒ ശ്രീ: രാധാകൃഷ്ണൻ അവർകളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയാതാണെന്നും അറിയിക്കുന്നു.
റിപ്പോർട്ട് തയ്യാറാക്കിയത് : അബ്ദുൽ റഊഫ് കൊണ്ടോട്ടി , Doha, Qatar.