ജനുവരി 27, തിങ്കളാഴ്ച്ച വരെ മഴയ്ക്കുള്ള സാധ്യതയുണ്ടെങ്കിലും ഇന്ന് പകൽ പൊതുവെ പ്രസന്നമായ അന്തരീക്ഷമായിരിക്കും എന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു. ചെറിയതോതിൽ കാറ്റും അല്പം മൂടിക്കെട്ടിയ ആകാശവും ആയിരിക്കും പകൽ സമയത്തുണ്ടാകുക.
ഇന്ന് രാത്രിയോട് കൂടി കാർമേഘങ്ങളുടെ തോത് വർദ്ധിക്കുവാനും, ഞായറാഴ്ച രാവിലെയോടെ കാറ്റിന്റെ വേഗം അല്പം കൂടുവാനും സാധ്യതയുണ്ട്.