അബുദാബി – മറ്റു വാഹനങ്ങളെ കടന്ന് പോകാൻ അനുവദിക്കാതെ തടസമായി ഫാസ്റ്റ് ലേനിൽ പതിയെ വാഹനമോടിച്ചാലും ശിക്ഷാർഹമാണ്

GCC News

വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാതെയുള്ള ഡ്രൈവിംഗ് രീതികൾ തടയാനായി 2020 ജനുവരി 15 മുതൽ അബുദാബിയിൽ നിലവിൽ വന്ന സ്മാർട് സിസ്റ്റത്തിലൂടെ, മറ്റു വാഹനങ്ങളെ കടന്ന് പോകാൻ അനുവദിക്കാതെ തടസമായി ഫാസ്റ്റ് ലേനിൽ പതിയെ വാഹനമോടിക്കുന്നവരുടെ നിയമലംഘനവും ഇനി മുതൽ പിടികൂടും. ഡ്രൈവിങ്ങിൽ മാന്യതയും, പരസ്പര സഹകരണവും, ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിന്റെയും അതിലൂടെ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെയും ഭാഗമായി, അബുദാബി പോലീസ്, റോഡിൽ തമ്മിൽ അകലം പാലിക്കാതെ വാഹനമോടിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കിയിരുന്നു.

ഇതേ നിയമത്തിന്റെ ഭാഗമായി ഇനി മുതൽ വേഗത്തിൽ കടന്നു പോകുന്ന വാഹനങ്ങൾക്കായുള്ള റോഡിലെ ഇടതുവശം ചേർന്നുള്ള വരികളിൽ പുറകിൽനിന്നും വരുന്ന മറ്റുവാഹങ്ങൾക്ക് മുന്‍ഗണന നൽകാതെ കുറഞ്ഞ വേഗത്തിൽ തടസമായി വാഹനമോടിക്കുന്നവരെയും പിടികൂടി പിഴ ചുമത്തും. റോഡിന്റെ വലത് വശം ചേർന്നുള്ള വരികളാണ് കുറഞ്ഞ സ്പീഡിൽ വാഹനമോടിക്കുന്നവർക്കായി ഉള്ളത്, ഇടത് ചേർന്ന വരികൾ കൂടിയ സ്പീഡിൽ യാത്ര ചെയ്യാനും വാഹനങ്ങളെ മറികടക്കാനും ഉള്ളതാണ് എന്ന് അബുദാബി പോലീസ് ഡ്രൈവർമാരെ ഈ കർശന നിർദ്ദേശത്തിലൂടെ ഓർമിപ്പിക്കുന്നു. നിയമം ലംഘിക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തുന്നതായിരിക്കും.

1 thought on “അബുദാബി – മറ്റു വാഹനങ്ങളെ കടന്ന് പോകാൻ അനുവദിക്കാതെ തടസമായി ഫാസ്റ്റ് ലേനിൽ പതിയെ വാഹനമോടിച്ചാലും ശിക്ഷാർഹമാണ്

Comments are closed.