ഇറാനിൽ നിന്ന് യു എ ഇ സന്ദർശനത്തിനെത്തിയ ദമ്പതികൾക്ക് COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം ശനിയാഴ്ച്ച അറിയിച്ചു. ഇതോടെ യു എ ഇയിൽ നിന്ന് കൊറോണാ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി. 70 വയസ്സുള്ള ഇറാനിയൻ പൗരനും 64-വയസ്സുള്ള അദ്ദേഹത്തിന്റെ ഭാര്യയ്ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 70-കാരനായ ഇറാനിയൻ പൗരന്റെ ആരോഗ്യ നില അസ്ഥിരമായതായും അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ സൂക്ഷ്മനിരീക്ഷണത്തിനു വിധേയനാക്കിയതായും അധികൃതർ അറിയിച്ചു.
അദ്ദേഹവുമായി അടുത്തിടപഴകിയവരെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയനാക്കും. വെള്ളിയാഴ്ച്ച ഒരു ഫിലിപ്പീനി വംശജനും ഒരു ബംഗ്ളാദേശി പൗരനും രോഗം സ്ഥിരീകരിച്ചിരുന്നു. അതിനിടെ ഫെബ്രുവരി 8-നു COVID-19 സ്ഥിരീകരിച്ച ഫിലിപ്പൈൻസിൽ നിന്നുള്ള രോഗിയും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.