യു എ ഇ – പലയിടങ്ങളിലും മൂടൽ മഞ്ഞ് തുടരുന്നു

GCC News

അബുദാബി, ഷാർജ, ദുബായ്, അൽ ഐൻ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ മൂടൽ മഞ്ഞ് അനുഭവപ്പെട്ടു. അപകട സാധ്യത മുൻനിർത്തി പോലീസ് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഇന്ന് പകൽ പൊതുവെ പ്രസന്നമായതും അല്പം മൂടികെട്ടിയതുമായ അന്തരീക്ഷമായിരിക്കും. രാത്രിയോടെ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവിൽ വർദ്ധനവ് ഉണ്ടാകുന്നതിനാൽ ശനിയാഴ്ച്ച പുലർച്ചെയും തീരദേശ മേഖലകളിലും വടക്കൻ മേഖലകളിലും മൂടൽ മഞ്ഞ് അനുഭവപ്പെടാം.

ഇന്നത്തെ ഏറ്റവും താഴ്ന്ന താപനിലയായ 7.8°C രക്നയിൽ നിന്നും രേഖപ്പെടുത്തി.