കാലാവസ്ഥാ കേന്ദ്രങ്ങളുടെ അറിയിപ്പനുസരിച്ച് യു എ ഇയിൽ ഇന്ന് പകൽ പൊതുവെ പ്രസന്നമായ അന്തരീക്ഷമായിരിക്കും. രാജ്യത്തിന്റെ വടക്കൻ മേഖലകളിലും തീരദേശ പ്രദേശങ്ങളിലും രാത്രിയിൽ ആകാശം മേഘാവൃതമായിരിക്കും.
അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവിൽ രാത്രിയിൽ വർദ്ധനവ് ഉണ്ടാവുന്നതിനാൽ ഞായറാഴ്ച പുലർച്ചെ മൂടൽമഞ്ഞിനു സാധ്യതയുണ്ട്. മൂടൽമഞ്ഞിനാൽ റോഡിൽ കാഴ്ചകുറയുമെന്നതിനാൽ വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. കടൽ പൊതുവെ ശാന്തമായിരിക്കും.