ലുലു കേക്ക് ഡെക്കറേഷൻ കോംപെറ്റീഷനിൽ മലയാളിക്ക് ഒന്നാംസ്ഥാനം.

GCC News

അബുദാബി : ഖാലിദിയ മാൾ ലുലു സംഘടിപ്പിച്ച ലുലു കേക്ക് ഡെക്കറേഷൻ കോംപെറ്റീഷനിൽ ഒന്നാം സ്ഥാനം  കരസ്ഥമാക്കി തൃശൂർ സ്വദേശിനി നുബിഷ നവാസ്.

വിദേശികളുൾപ്പടെ 29 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. രണ്ടാം സ്ഥാനം ഓമ്നിയ ഹസ്സൻ , മൂന്നാം സ്ഥാനം മുഹമ്മദ് കുഞ്ഞി എന്നിവർക്കാണ് ലഭിച്ചത്. ഇതുപോലുള്ള ഒത്തുകൂടലുകളിൽ ഈ മധുരത്തെ ഇരട്ടി മധുരമാക്കുവാൻ പ്രവാസി ഭാരതി 1539 AM ടീം അംഗങ്ങളും ഉണ്ടായിരുന്നു.

തുടർന്ന് നടന്ന പ്രവാസി ഭാരതി റോഡ് ഷോയിൽ പ്രവാസി ഭാരതി അവതാരകരും കലാകാരന്മാരുമായ നസീർ മുഹമ്മദ് , രാകേഷ് രാജ്, ശ്രീചിത്തിര, നിത്യ, മെറിറ്റ എന്നിവർക്കൊപ്പം ഗായകരായ വിഷ്ണു എസ് കുറുപ്പും , സനം ഷെരീഫും പങ്കുചേർന്നു.