വാഹന രജിസ്‌ട്രേഷൻ അപേക്ഷകൾ ഇനി എളുപ്പത്തിൽ ചെയ്യാം.

GCC News

അബുദാബി : വാഹന രജിസ്‌ട്രേഷൻ അപേക്ഷകൾ ഇനി ഓൺലൈൻ ആയോ താഴെ പറയുന്ന അപ്ലിക്കേഷൻ വഴിയോ ചെയ്യാവുന്നതാണ്.  ഈ സർവീസിലൂടെ വ്യക്തികൾക്കോ, കമ്പനികൾക്കോ അവരുടെ വാഹനത്തിൻറെ  രജിസ്‌ട്രേഷൻ പുതുക്കുന്നതിനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ഉപഭോക്താക്കളുടെ സമയം ലാഭിക്കുന്നതിനും, ഓഫീസ് സംബന്ധമായ കെട്ടുപാടുകൾ ഒഴിവാക്കുന്നതിന്റെയും ഭാഗമായി എല്ലാ സംവിധാനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യം അബുദാബി പോലീസ് ഒരുക്കിയിരിക്കുന്നത്. നേരിട്ടോ, കിയോസ്കുകൾ മുഖേനയോ, വെബ്സൈറ്റ് വഴിയോ, മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ചോ ഇത്തരം സേവനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണു.

രജിസ്‌ട്രേഷൻ പുതുക്കുന്നതിനായി 120 മുതൽ 1000 ദിർഹം വരെയാണ് ഫീസ് വരുന്നത്, വാഹനത്തിന്റെ മോഡൽ അനുസരിച്ചും ഭാരം അനുസരിച്ചും ആണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

ഇതിനായി വേണ്ട രേഖകൾ താഴെ പറയുന്നു :

  • എമിരേറ്റ്സ് ഐഡി
  • വാഹന ഇൻഷുറൻസ് (13 മാസത്തേത്)
  • വെഹിക്കിൾ ഇൻസ്‌പെക്ഷൻ പാസ് റിപ്പോർട്ട്. (വാഹനം ഉപയോഗയോഗ്യമെന്നു സാക്ഷ്യപ്പെടുത്തിയ പത്രം.)

അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

Apple Store :
http://goo.gl/cBGEDt
Google play
http://goo.gl/eKk3XG
Or visit the website
http://adpolice.gov.ae

Source : പൊതുജനശ്രദ്ധാർത്ഥം അബുദാബി പോലീസ് ട്വിറ്ററിൽ പങ്കുവച്ചത്.