മൂടൽമഞ്ഞിൽ കുളിച്ച് പുതുവർഷത്തെ വരവേൽക്കാൻ യു എ ഇ

GCC News

യു എ ഇയുടെ വിവിധഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. വാഹനങ്ങൾ ഓടിക്കുമ്പോൾ അതിയായ ശ്രദ്ധ വേണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകി.

അബുദാബി, അൽ ഐൻ, ദുബായ്, ഷാർജ എന്നിവിടങ്ങളിലെല്ലാം പരക്കെ ഇന്ന് പുലർച്ച മുതൽ ശക്തമായ മൂടൽമഞ്ഞും തണുപ്പും അനുഭവപ്പെട്ടു.