സൗദി അറേബ്യ: ഖാത്തിഫ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 2 ആഴ്ചത്തേക്ക് അടച്ചു

GCC News

കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി അറേബ്യയിലെ ഖാത്തിഫ് പ്രവിശ്യയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടാഴ്ചത്തേക്ക് അടച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കൊറോണാ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് എടുത്തതാണ് ഈ തീരുമാനം.

ഞായറാഴ്ച്ച മുതൽ രണ്ടാഴ്ചത്തേക്കാണ് വിദ്യാലയങ്ങൾ അടക്കുന്നത്. ഈ കാലയളവിൽ ഓൺലൈൻ പഠന പദ്ധതി ഉപയോഗിച്ചുകൊണ്ട് ക്‌ളാസുകൾ നടത്തുന്നതായിരിക്കും. ശനിയാഴ്ച രണ്ടുപേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

1 thought on “സൗദി അറേബ്യ: ഖാത്തിഫ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 2 ആഴ്ചത്തേക്ക് അടച്ചു

Comments are closed.