ദുബായ്: കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 1.3 ദശലക്ഷം പേർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി RTA

UAE

2021-ൽ എമിറേറ്റിൽ പ്രതിദിനം ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നവരുടെ ശരാശരി എണ്ണം 1.3 ദശലക്ഷം രേഖപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2022 സെപ്റ്റംബർ 11-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ദുബായ് മെട്രോ ആരംഭിച്ചത് മുതൽ ഇതുവരെ 1.9 ബില്യൺ യാത്രികർക്ക് സേവനങ്ങൾ നൽകിയതായി 2022 ജൂലൈ വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കി ദുബായ് മീഡിയ ഓഫീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.