രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കെല്ലാം 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കിയതായി യു എ ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷംസി അറിയിച്ചു. ഇവർ ആരോഗ്യ സുരക്ഷാ അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
വിദേശത്തു നിന്ന് വരുന്ന യാത്രികർ ഹോം ക്വാറന്റീൻ നിർദ്ദേശം അവഗണിക്കുകയോ, വീടുകളിൽ നിന്ന് പുറത്തിറങ്ങി നടക്കുകയോ, പൊതു ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്ക് അപകടം വരുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപെടുകയോ ചെയ്താൽ അത്തരക്കാർക്കെതിരെ കർശനമായ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.