ഒമാനിൽ 144 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 20, തിങ്കളാഴ്ച്ച അറിയിച്ചു. ഇതോടെ ഒമാനിൽ ആകെ COVID-19 ബാധിച്ചവരുടെ എണ്ണം 1410 ആയി. പുതുതായി രോഗബാധ കണ്ടെത്തിയവരിൽ 58 പേർ ഒമാൻ പൗരന്മാരും, 86 പേർ വിദേശികളുമാണ്. ഒമാനിൽ ഇതുവരെ 238 പേർക്കാണ് രോഗം ഭേദമായത്.
കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന ഒരാൾ മരിച്ചതായി ഏപ്രിൽ 19-നു വൈകീട്ട് മന്ത്രാലയം അറിയിച്ചിരുന്നു. 59 വയസ്സ് പ്രായമുള്ള ഒരു വിദേശ പൗരനാണ് മരിച്ചത്. ഒമാനിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ഇതുവരെ 7 പേർ മരിച്ചിട്ടുണ്ട്.