ഒമാൻ: 1210 പേർക്ക് കൂടി COVID-19; 9 മരണം

Breaking

ഒമാനിൽ 1210 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 8-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 50207 ആയി.

ഇന്ന് രോഗം ബാധിച്ചവരിൽ 939 പേർ ഒമാൻ പൗരന്മാരും, 271 പേർ വിദേശികളുമാണ്. 1005 പേർക്ക് കൂടി രോഗം ഭേദമായതോടെ, രാജ്യത്ത് രോഗമുക്തി നേടിയവർ 32005 ആയി. ചികിത്സയിലിരുന്ന 9 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 233 ആയിട്ടുണ്ട്.