ഒമാൻ: 2021-ൽ 140000 വാണിജ്യ പ്രവർത്തനങ്ങൾ പുതിയതായി രജിസ്റ്റർ ചെയ്തതായി വാണിജ്യ മന്ത്രാലയം

GCC News

രാജ്യത്ത് കഴിഞ്ഞ വർഷം 140000-ത്തിലധികം വാണിജ്യ പ്രവർത്തനങ്ങൾ പുതിയതായി രജിസ്റ്റർ ചെയ്തതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്റ്ററി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2021-ൽ ആകെ 144131 വാണിജ്യ പ്രവർത്തനങ്ങളാണ് പുതിയതായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2020-ൽ ഇത് 25550 മാത്രമായിരുന്നു.

2021-ൽ പുതിയതായി രജിസ്റ്റർ ചെയ്യപ്പെട്ട വാണിജ്യ പ്രവർത്തനങ്ങളിൽ ഗ്രോസറി സ്റ്റോറുകളാണ് ഏറ്റവും കൂടുതലായുള്ളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 22912 ഗ്രോസറി സ്റ്റോറുകളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെട്ടിട നിർമ്മാണ മേഖലയിലെ പ്രവർത്തനങ്ങളാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. ഈ മേഖലയിൽ പുതിയതായി 22001 പ്രവർത്തനങ്ങൾ പുതിയതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.