സൗദി: റമദാൻ മാസത്തിലെ ഉംറ പെർമിറ്റ് ബുക്കിംഗ് അവസാനിച്ചതായുള്ള റിപ്പോർട്ടുകൾ ഹജ്ജ് മന്ത്രാലയം തള്ളിക്കളഞ്ഞു

GCC News

റമദാൻ മാസത്തിലേക്കുള്ള ഉംറ പെർമിറ്റ് ബുക്കിംഗ് നിലവിൽ ലഭ്യമാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

റമദാൻ മാസത്തിലെ ഉംറ പെർമിറ്റ് ബുക്കിംഗ് അവസാനിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. സൗദി ഹജ്ജ് മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഹിഷാം സഈദിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റമദാനിൽ സാധാരണയായി ഉംറ തീർത്ഥാടനത്തിന് വലിയ തിരക്ക് അനുഭവപ്പെടുന്നതാണ്. ഈ വർഷത്തെ റമദാനിലും ഉംറ പെർമിറ്റുകൾക്ക് വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും, എന്നാൽ ബുക്കിംഗ് ഇപ്പോഴും ലഭ്യമാണെന്നും ഹിഷാം സഈദ് സ്ഥിരീകരിച്ചു.