ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്തേഴാം സീസൺ സമാപിച്ചു

featured GCC News

മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ സമാപിച്ചു. 2023 ഏപ്രിൽ 30-നാണ് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ സമാപിച്ചത്.

കൂടുതൽ പുതുമകളോടെ ഗ്ലോബൽ വില്ലേജ് ഇരുപത്തെട്ടാം സീസണിൽ മടങ്ങിവരുമെന്ന് അധികൃതർ വ്യക്തമാക്കി. ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസണിൽ ദശലക്ഷക്കണക്കിന് സന്ദർശകരാണ് വിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും ഈ മായികലോകത്തെത്തിയത്.

2022 ഒക്ടോബർ 25-നാണ് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

ഇരുപത്തേഴാം സീസൺ സന്ദർശകർക്കായി മികച്ച അനുഭവങ്ങൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചിട്ടുണ്ട്.