ഒമാൻ: പ്രവാസികളെ തിരികെയെത്തിക്കാൻ 16 വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു; 11 സർവീസുകൾ കേരളത്തിലേക്ക്

GCC News

ഒമാനിൽ നിന്ന് പ്രവാസികളെ തിരികെയെത്തിക്കാൻ 16 പ്രത്യേക വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ ജൂലൈ 13 വരെ, വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിലാണ് ഈ പ്രത്യേക വിമാനങ്ങൾ ഉൾപെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് ഒമാനിലെ ഇന്ത്യൻ എംബസിയാണ് പങ്ക് വെച്ചത്.

പുതിയതായി പ്രഖ്യാപിച്ച വിമാനങ്ങളിൽ 11 എണ്ണം കേരളത്തിലേക്കാണ് സർവീസ് നടത്തുന്നത്. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, മംഗലാപുരം എന്നിവിടങ്ങളിലേക്കാണ് മറ്റ് 5 സർവീസുകൾ. കൊച്ചി (4 സർവീസുകൾ), കണ്ണൂർ, തിരുവനന്തപുരം (3 വിമാനങ്ങൾ വീതം), കോഴിക്കോട് (1) എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള സർവീസുകൾ ഏർപെടുത്തിയിരിക്കുന്നത്. എല്ലാ സർവീസുകളും മസ്കറ്റിൽ നിന്നാണ്.

ജൂൺ 17 മുതൽ ജൂൺ 30 വരെ ഒമാനിൽ നിന്നും 13 സർവീസുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ 7 സർവീസുകൾ കേരളത്തിലേക്കാണ്.

ജൂലൈ 1 മുതൽ ജൂലൈ 13 വരെ ഒമാനിൽ നിന്നും ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക വിമാനങ്ങളുടെ വിവരങ്ങൾ:

Sl No.Date of DepartureFromTo
1July 1, 2020MuscatKannur
2July 1, 2020MuscatTrivandrum
3July 2, 2020MuscatChennai
4July 3, 2020MuscatKochi
5July 5, 2020MuscatKozhikode
6July 5, 2020MuscatTrivandrum
7July 6, 2020MuscatKochi
8July 8, 2020MuscatKochi
9July 9, 2020MuscatDelhi
10July 10, 2020MuscatKannur
11July 10, 2020MuscatHyderabad
12July 11, 2020MuscatMumbai
13July 12, 2020MuscatKochi
14July 12, 2020MuscatMangaluru
15July 13, 2020MuscatKannur
16July 13, 2020MuscatTrivandrum