17 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിൽ Covid-19 ബാധിച്ചവരുടെ എണ്ണം 103 ആയി. രാജ്യത്തിനു പുറത്ത് നിന്ന് വന്നവർക്കും രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവർക്കുമാണ് ഇപ്പോൾ വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്.
രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 13-നു ശേഷം രാജ്യത്ത് പ്രവേശിച്ചിട്ടുള്ള എല്ലാവരും
സ്വയം ക്വാറന്റീനിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്.
സൗദിയിൽ ഖാതിഫ് പ്രവിശ്യയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഒരാൾക്ക് കൂടി രോഗം ഭേദമായതായി ഇന്ന് പുലർച്ചെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ സൗദിയിൽ 2 പേർ കൊറോണാ ബാധ കണ്ടെത്തിയ ശേഷം പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.