ഖത്തർ: 22 ഫെബ്രുവരി സ്ട്രീറ്റിൽ ഏപ്രിൽ 22-ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

Qatar

22 ഫെബ്രുവരി സ്ട്രീറ്റിൽ 2022 ഏപ്രിൽ 22-ന് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2022 ഏപ്രിൽ 18-നാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

അൽ ഗരാഫ ഇന്റർചേഞ്ചിൽ നിന്ന് ദോഹ ഭാഗത്തേക്കാണ് 22 ഫെബ്രുവരി സ്ട്രീറ്റിൽ ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. 2022 ഏപ്രിൽ 22, വെള്ളിയാഴ്ച്ച പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണിവരെയാണ് ഈ മേഖലയിൽ ഗതാഗതം നിയന്ത്രിക്കുന്നത്.

ഈ മേഖലയിൽ കാൽനടയാത്രികർക്ക് ഉപയോഗിക്കുന്നതിനുള്ള പെഡസ്ട്രിയൻ ബ്രിഡ്ജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായാണ് ഈ ഗതാഗത നിയന്ത്രണം. അഷ്ഗാൽ റോഡ്, ഖലീഫ ബൗളിവാർഡ് മുതലായ മേഖലകളിൽ നിന്നുള്ള വാഹനങ്ങൾക്ക് താനി ബിൻ ജാസ്സിം സ്ട്രീറ്റിൽ നിന്ന് സബാഹ് അൽ അഹ്മദ് കോറിഡോർ ഉപയോഗിക്കാമെന്നും തുടർന്ന് ഇടത്തോട്ട് തിരിഞ്ഞ് മക്ക അൽ മുകറാമ സ്ട്രീറ്റിലൂടെ 22 ഫെബ്രുവരി സ്ട്രീറ്റിൽ എത്തിച്ചേരാമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.