ഇരുപത്തിനാലാമത് എയർപോർട്ട് ഷോ 2025 മെയ് 6-ന് ദുബായിൽ ആരംഭിക്കും. 2025 ഏപ്രിൽ 30-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai is set to host the 24th edition of the Airport Show from May 6 to 8 at the Dubai World Trade Centre, bringing together more than 130 international exhibitors from 22 countries. The event will showcase the latest advancements in ground handling technologies, all under one… pic.twitter.com/R2bJqIHNkG
— Dubai Media Office (@DXBMediaOffice) April 30, 2025
ഇരുപത്തിനാലാമത് എയർപോർട്ട് ഷോ 2025 മെയ് 6 മുതൽ മെയ് 8 വരെ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ വെച്ചാണ് നടക്കുന്നത്. എയർപോർട്ട് വ്യവസായങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യൻ മേഖലയിലെ ഏറ്റവും വലിയ വാർഷിക പ്രദർശനമാണ് എയർപോർട്ട് ഷോ.
22 രാജ്യങ്ങളിൽ നിന്നുള്ള 130-ൽ പരം അന്താരാഷ്‌ട്ര പ്രദർശകർ ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നതാണ്. വിമാനത്താവള കമ്പനികൾ, വ്യോമയാന മേഖലയിലെ ഉദ്യോഗസ്ഥർ, വ്യോമയാനമേഖലയിലെ സേവനദാതാക്കൾ തുടങ്ങിയവർ ഈ പ്രദർശനത്തിൽ പങ്കെടുക്കും.
Cover Image: Dubai Media Office.