ഖത്തർ: ഹയ്യ വിസ സാധുത 2024 ഫെബ്രുവരി 24 വരെ നീട്ടി

featured GCC News

വിദേശത്ത് നിന്നുള്ള സന്ദർശകരുടെ ഹയ്യ വിസകളുടെ സാധുത 2024 ഫെബ്രുവരി 24 വരെ നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 ഡിസംബർ 20-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹയ്യ വിസകൾ നേടിയിട്ടുള്ള സന്ദർശകർക്ക് 2024 ഫെബ്രുവരി 24 വരെ ഖത്തറിൽ തുടരാവുന്നതാണ്. ഇത്തരം വിസകൾ ഉപയോഗിച്ച് കൊണ്ട് 2024 ഫെബ്രുവരി 10 വരെ ഖത്തറിലേക്ക് പ്രവേശിക്കാവുന്നതാണ്.

എ എഫ് സി ഏഷ്യൻ കപ്പ് ഖത്തർ ടൂർണമെന്റ്റ് ഉൾപ്പടെ നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.