ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് 2023 ടൂർണമെന്റിന് ദുബായ് വേദിയാകും; ക്ലബ് വേൾഡ് കപ്പിന് മൊറോക്കോ ആതിഥേയത്വം വഹിക്കും

featured GCC News

2023-ലെ ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റിന് ദുബായ് വേദിയാകുമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) അറിയിച്ചു.

2023-ന്റെ അവസാന പാദത്തിലായിരിക്കും ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് സംഘടിപ്പിക്കുക എന്നും ഫിഫ അറിയിച്ചിട്ടുണ്ട്.

2022 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന് മൊറോക്കോ വേദിയാകുമെന്നും FIFA അറിയിച്ചിട്ടുണ്ട്. 2022-ൽ നടക്കേണ്ടിയിരുന്ന ഈ ടൂർണമെന്റ്റ് അടുത്ത വർഷത്തേക്ക് നീട്ടിവെക്കുകയായിരുന്നു.

2023 ഫെബ്രുവരി 1 മുതൽ 11 വരെയാണ് 2022 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ആറ് കോണ്ടിനെന്റൽ ഫെഡറേഷൻ ചാമ്പ്യന്മാരും, മൊറോക്കോ ലീഗ് ചാമ്പ്യൻ ക്ലബും ടൂർണമെന്റിൽ പങ്കെടുക്കുന്നതാണ്.

Cover Image: File photo from Intercontinental Beach Soccer Cup Dubai 2021. Source: WAM.