സൗദി: രോഗബാധിതർക്ക് രോഗം സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം രണ്ടാം ഡോസ് കുത്തിവെപ്പെടുക്കാമെന്ന് ആരോഗ്യ മന്ത്രാലയം

GCC News

ആദ്യ ഡോസ് COVID-19 വാക്സിനെടുത്ത ശേഷം രോഗബാധിതരായവർക്ക്, രോഗബാധ സ്ഥിരീകരിച്ച് ചുരുങ്ങിയത് പത്ത് ദിവസം പൂർത്തിയാക്കിയ ശേഷം രണ്ടാം ഡോസ് കുത്തിവെപ്പെടുക്കാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ രണ്ടാം ഡോസ് വാക്സിനെടുക്കുന്നതിൽ ഇളവുകളുണ്ടോ എന്ന സംശയത്തിന് മറുപടിയായാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള 937 സേവനകേന്ദ്രമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. “നിലവിലെ സാഹചര്യങ്ങൾ പ്രകാരം, ആദ്യ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത ശേഷം രോഗബാധ സ്ഥിരീകരിക്കുന്നവർക്ക്, രോഗബാധയേറ്റ് ചുരുങ്ങിയത് പത്ത് ദിവസം പൂർത്തിയാക്കിയ ശേഷം രണ്ടാം ഡോസ് ലഭിക്കുന്നതാണ്.”, അധികൃതർ ട്വിറ്ററിൽ അറിയിച്ചു.