ദുബായ് T100 ട്രയാത്ലൺ നവംബറിൽ

featured GCC News

ദുബായ് T100 ട്രയാത്ലൺ രണ്ടാം പതിപ്പ് 2025 നവംബറിൽ സംഘടിപ്പിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

2025 നവംബർ 13 മുതൽ 16 വരെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ദുബായ് സ്പോർട്സ് കൗൺസിന്റെ നേതൃത്വത്തിലാണ് ദുബായ് T100 ട്രയാത്ലൺ അരങ്ങേറുന്നത്.

പ്രൊഫഷണൽ ട്രയാത്ലറ്റ്സ് ഓർഗനൈസേഷനുമായി (PTO) സഹകരിച്ചാണ് ദുബായ് സ്പോർട്സ് കൗൺസിൽ ദുബായ് T100 ട്രയാത്ലൺ സംഘടിപ്പിക്കുന്നത്. സ്പ്രിന്റ് ഡിസ്റ്റൻസ് റേസ്, 100 കിലോമീറ്റർ റേസ് എന്നിവയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ജനറൽ രജിസ്‌ട്രേഷൻ https://t100triathlon.com/dubai/participate/ എന്ന വിലാസത്തിൽ ലഭ്യമാണ്.