2026 മാർച്ച് 26-ന് ആരംഭിക്കാനിരുന്ന മുപ്പതാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ മാറ്റി വെച്ചു. 2026 മാർച്ച് 8-നാണ് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ അധികൃതർ ഇക്കാര്യം അറിയിച്ചത്.
نظرا للأوضاع الدولية الراهنة التي تمر بها المنطقة، اللجنة الرئيسة لـ #معرض_مسقط_الدولي_للكتاب تعلن تأجيل الدورة الثلاثين من المعرض لهذا العام إلى إشعار آخر. pic.twitter.com/3nT69K92km
— معرض مسقط الدولي للكتاب (@mctbookfair) March 8, 2026
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ മുപ്പതാമത് പതിപ്പ് 2026 മാർച്ച് 26 മുതൽ ഏപ്രിൽ 5 വരെയായിരിക്കുമെന്നാണ് അധികൃതർ നേരത്തെ അറിയിച്ചിരുന്നത്.
ഈ പുസ്തകമേള സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

