ദുബായ് എയർഷോയുടെ പത്തൊമ്പതാമത് പതിപ്പ് 2025 നവംബർ 17-ന് ആരംഭിക്കും. 2025 സെപ്റ്റംബർ 20-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
The Dubai Airshow is set to kick off at Dubai World Central from 17 to 21 November 2025, bringing together more than 1,500 leading exhibitors and 148K industry professionals and innovators from 150 countries to explore the future of aviation and space. pic.twitter.com/aZ7W1VNkTg
— Dubai Media Office (@DXBMediaOffice) September 20, 2025
2025 നവംബർ 17 മുതൽ നവംബർ 21 വരെയാണ് പത്തൊമ്പതാമത് ദുബായ് എയർഷോ സംഘടിപ്പിക്കുന്നത്. ദുബായ് വേൾഡ് സെന്ററിലെ ദുബായ് എയർഷോ വേദിയിൽ വെച്ചാണ് ഈ വ്യോമപ്രദർശനം സംഘടിപ്പിക്കുന്നത്.
വ്യോമയാന മേഖലയിൽ ആഗോളതലത്തിൽ തന്നെ പ്രധാനപ്പെട്ട ഒരു എയർഷോ ആണിത്. ഇത്തവണത്തെ ദുബായ് എയർഷോയിൽ 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തി അഞ്ഞൂറിലധികം കമ്പനികൾ പങ്കെടുക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചിട്ടുണ്ട്.
സന്ദർശകർക്ക് വ്യോമയാന, ബഹിരാകാശ മേഖലകളിൽ നിന്നുള്ള അതിനൂതന സാങ്കേതികവിദ്യകൾ, പുത്തൻ ആശയങ്ങൾ മുതലായവ അടുത്തറിയുന്നതിന് ദുബായ് എയർഷോ അവസരമൊരുക്കുന്നു.
Cover Image: Dubai Media Office.

