മുപ്പത്തിമൂന്നാമത് അബുദാബി ഡെസേർട് ചാലഞ്ച് ആരംഭിച്ചു

GCC News

മുപ്പത്തിമൂന്നാമത് അബുദാബി ഡെസേർട് ചാലഞ്ച് 2024 ഫെബ്രുവരി 25, ഞായറാഴ്ച അൽ ദഫ്‌റയിൽ ആരംഭിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അബുദാബി സ്പോർട്സ് കൗൺസിൽ, എമിറേറ്റ്സ് മോട്ടോർസ്പോർട്സ് ഓർഗനൈസേഷൻ എന്നിവർ സംയുക്തമായാണ് അബുദാബി ഡെസേർട് ചാലഞ്ച് സംഘടിപ്പിക്കുന്നത്. മുപ്പത്തിമൂന്നാമത് അബുദാബി ഡെസേർട് ചാലഞ്ച് 2024 മാർച്ച് 2 വരെ നീണ്ട് നിൽക്കും.

വേൾഡ് റാലി – റൈഡ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിന്റെ ഭാഗമായി നടക്കുന്ന അബുദാബി ഡെസേർട് ചാലഞ്ചിൽ തോബിയാസ് എബ്സ്റ്റർ ഉൾപ്പടെ ആഗോളതലത്തിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്ന മോട്ടോർസ്പോർട്സ് റേസ് ഡ്രൈവർമാർ പങ്കെടുക്കുന്നുണ്ട്. ഏതാണ്ട് 150-ൽ പരം ഡ്രൈവർമാരാണ് മുപ്പത്തിമൂന്നാമത് അബുദാബി ഡെസേർട് ചാലഞ്ച് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.