ദുബായ്: COVID-19 PCR പരിശോധനകൾക്കായി രണ്ട് പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചതായി DHA

featured GCC News

എമിറേറ്റിൽ പുതിയതായി രണ്ട് COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. ഫെബ്രുവരി 21-നാണ് DHA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അൽ സഫ ഹെൽത്ത് സെന്റർ, നാദ് അൽ ഷേബാ സെന്റർ എന്നിവയാണ് പുതിയതായി ആരംഭിച്ചിട്ടുള്ള COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ. ഇവ സമൂഹത്തിലെ എല്ലാ വിഭാഗം പേർക്കും സേവനങ്ങൾ നൽകുന്നതായും DHA വ്യക്തമാക്കി.

നിലവിൽ ദുബായിൽ COVID-19 PCR പരിശോധന ലഭ്യമാകുന്ന കേന്ദ്രങ്ങൾ:

മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാക്കിയിട്ടുള്ള, COVID-19 PCR ടെസ്റ്റിംഗ് സേവനം ലഭ്യമാകുന്ന DHA കേന്ദ്രങ്ങൾ:

  • Al Twar Heatlh Centre.
  • Al Mankhool Heatlh Centre.
  • Nad Al Hamar Health Centre.
  • Al Safa Health Centre.
  • Al Lusaily Health Centre.
  • Nad Al Sheba Health Centre. – സ്ത്രീകൾക്ക് മാത്രം ശനി മുതൽ വ്യാഴം വരെ (രാവിലെ 8 – രാത്രി 8 വരെ)
  • Al Nasr Club – ഞായർ മുതൽ വ്യാഴം വരെ. രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ.
  • Al Rashidiya Majlis – എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകീട്ട് 6 വരെ. മുൻ‌കൂർ ബുക്കിങ്ങ് നിർബന്ധം.
  • Jumeirah 1 Port Majlis – എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകീട്ട് 6 വരെ. മുൻ‌കൂർ ബുക്കിങ്ങ് നിർബന്ധം.

നേരിട്ടെത്തി പരിശോധന നടത്താവുന്ന മാളുകളിലെ കേന്ദ്രങ്ങൾ:

  • Mall of the Emirates – രാവിലെ 10 മുതൽ 5 വരെ (ഞായർ മുതൽ ബുധൻ വരെ), രാവിലെ 10 മുതൽ വൈകീട്ട് 7 വരെ (വ്യാഴം, വെള്ളി, ശനി)
  • City Centre Deira – രാവിലെ 10 മുതൽ 5 വരെ (ഞായർ മുതൽ ബുധൻ വരെ), രാവിലെ 10 മുതൽ വൈകീട്ട് 7 വരെ (വ്യാഴം, വെള്ളി, ശനി)

COVID-19 PCR പരിശോധനയ്ക്ക് എത്തുന്നവർക്ക് 800342 എന്ന നമ്പറിലൂടെയോ, DHA ആപ്പിലൂടെയോ മുൻ‌കൂർ ബുക്കിങ്ങ് ചെയ്യാവുന്നതാണ്.