COVID-19: സൗദിയിൽ 5 മരണം; 382 പേർക്ക് കൂടി വൈറസ് ബാധ

GCC News

സൗദിയിൽ 382 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 11 ശനിയാഴ്ച്ച അറിയിച്ചു. സൗദി അറേബ്യയിൽ ഇതോടെ 4033 പേർക്ക് COVID-19 കണ്ടെത്തിയിട്ടുണ്ട്. 35 പേർ കൂടി ആരോഗ്യം വീണ്ടെടുത്തതോടെ രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 720 ആയി.

സൗദിയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് 5 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്ത് COVID-19 നെ തുടർന്ന് 52 പേർ ഇതുവരെ മരിച്ചിട്ടുണ്ട്.

1 thought on “COVID-19: സൗദിയിൽ 5 മരണം; 382 പേർക്ക് കൂടി വൈറസ് ബാധ

Comments are closed.