ഒരാഴ്ച നീണ്ട് നിന്ന സംഗീതആഘോഷപരിപാടികൾക്ക് ശേഷം മൂന്നാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ സമാപിച്ചു. 2023 മാർച്ച് 6-ന് ആരംഭിച്ച മൂന്നാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ മാർച്ച് 12, ഞായറാഴ്ച്ചയാണ് സമാപിച്ചത്.
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി ചേർന്ന് കൊണ്ട് ബ്രാൻഡ് ദുബായിയാണ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
ഇതിന്റെ ഭാഗമായി യൂണിയൻ, മാൾ ഓഫ് എമിറേറ്റ്സ്, ദുബായ് ഫിനാൻഷ്യൽ സെന്റർ, ശോഭ റിയാലിറ്റി, ബുർജ്മാൻ എന്നീ മെട്രോ സ്റ്റേഷനുകളിൽ തത്സമയ സംഗീതപരിപാടികൾ അരങ്ങേറി.
ഒരാഴ്ചയ്ക്കിടെ ഏതാണ്ട് എട്ട് ലക്ഷത്തോളം മെട്രോ യാത്രികർ ഈ സംഗീത മേളയുടെ ആസ്വാദകരായി. ഏതാണ്ട് ഇരുപതോളം അന്താരാഷ്ട്ര, പ്രാദേശിക കലാകാരൻമാർ ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുത്തു.
ഈജിപ്ത്, ഇന്ത്യ, തായ്ലൻഡ്, ഫ്രാൻസ്, പാകിസ്ഥാൻ, നൈജീരിയ, ക്യൂബ, യു കെ, ലെബനൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാർ ഇതിൽ ഉൾപ്പെടുന്നു.
സുസ്ഥിരത എന്ന ആശയത്തിലൂന്നിയാണ് മൂന്നാമത് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
ഇതിന്റെ ഭാഗമായി പുനചംക്രമണം ചെയ്ത വസ്തുക്കളിൽ നിന്ന് നിർമ്മിച്ച സംഗീത ഉപകരണങ്ങൾ കൊണ്ടുള്ള പ്രത്യേക സംഗീതപരിപാടികൾ ഇത്തവണത്തെ മെട്രോ മ്യൂസിക് ഫെസ്റ്റിവലിൽ അരങ്ങേറി.
Cover Image: Dubai Media Office.