ഷെയ്ഖ് സായിദ് റോഡിലൂടെ നടത്തുന്ന ദുബായ് റൈഡ് സൈക്ലിംഗിന്റെ നാലാമത് പതിപ്പ് 2023 നവംബർ 12-ന് സംഘടിപ്പിക്കും. 2023 ഒക്ടോബർ 11-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടത്തുന്ന ദുബായ് റൈഡ് ഡി പി വേൾഡാണ് ഒരുക്കുന്നത്. ദുബായിലെ പ്രധാന ആകർഷണങ്ങളായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് കനാൽ ബ്രിഡ്‌ജ്, ദുബായ് മാൾ, ബുർജ് ഖലീഫ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടാണ് ഈ സൈക്ലിംഗ് ട്രാക്ക് ഒരുക്കുന്നത്.
ദുബായ് റൈഡിൽ പങ്കെടുക്കുന്നവർക്കായി ഷെയ്ഖ് സായിദ് റോഡിൽ 2 പ്രത്യേക ട്രാക്കുകൾ ഉണ്ടായിരിക്കുന്നതാണ്. ദുബായ് വേൾഡ് ട്രേഡ് സെന്റർ മുതൽ സഫ പാർക്ക് വരെ 12 കിലോമീറ്റർ നീളമുള്ള പ്രധാന ട്രാക്കും, കുട്ടികൾക്കും, കുടുംബങ്ങൾക്കുമായി 4 കിലോമീറ്റർ ദൈർഘ്യമുള്ള ഫാമിലി ട്രാക്കും ദുബായ് റൈഡിൽ പങ്കെടുക്കുന്ന സൈക്കിളോട്ടക്കാർക്കായി ഒരുക്കുന്നതാണ്.
ദുബായ് റൈഡിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://www.dubairide.com/register/ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് 2023 ഒക്ടോബർ 28, ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് നേരത്ത അറിയിച്ചിരുന്നു.
Cover Image: Dubai Media Office.